കാണാതായത് മൂന്നുവര്‍ഷം മുമ്പ്, യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

പരുന്തുംപാറ: മൂന്നുവര്‍ഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍. കോവിഡ് കാലത്ത് ഇടുക്കി പീരുമേട്ടില്‍ നിന്നും കാണാതായ കച്ചേരിക്കുന്ന് രണ്ടാനിക്കല്‍ മുരളീധരന്റെ ഭാര്യ അജ്ഞുവിനെയും പീരുമേട് ആറ്റോരം ശ്രീകൃഷ്ണവിലാസത്തില്‍ സെല്‍വനെയും കണ്ടെത്താനാണ് പരുന്തും പാറയില്‍ തെരച്ചില്‍.

കുട്ടിക്കാനത്തുള്ള കെഎപി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് റസ്‌ക്യൂ ടീമിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടന്നത്. 2020 മെയ് 18 നാണ് ഇരുവരെയും കാണാതായത്. ടാക്‌സി ഡ്രൈവറായിരുന്ന സെല്‍വനുംഅഞുജുവും സ്‌നേഹത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

also read: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ പൂർണമായും അണച്ചു; ചെറു തീപിടുത്തങ്ങൾക്ക് സാധ്യത, ജാഗ്രത തുടരും: നിയമസഭയിൽ മുഖ്യമന്ത്രി

പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇരുവരും എത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സെല്‍വന്റെ കാര്‍ ഗ്രാമ്പിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്താന്‍ പൊലീസ് സംസ്ഥാനം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും ജീവിച്ചിരിക്കുന്നതായുള്ള സൂചനകളൊന്നും കിട്ടാതെ വന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം മരവിച്ചിരുന്നു.

also read: കടയിലെത്തുന്നവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ച് പഴക്കച്ചവടക്കാരന്‍, യുവതലമുറയെ വായനയിലേക്ക് അടുപ്പിച്ച് നാട്ടുകാരുടെ പ്രിയപ്പെട്ട ‘സഖാവ്’

കാണാതാകുന്നതിനു മുമ്പ് രണ്ടു പേരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരുന്തുംപാറയും ഗ്രാമ്പിയുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇരുവരും പരുന്തുംപാറയിലെ കൊക്കയില്‍ വീഴുകയോ ചാടുകയോ ചെയ്തിരിക്കാമെന്ന് സംശയമുയര്‍ന്നിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് 800 അടി താഴ്ചയില്‍ ഇറങ്ങി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

Exit mobile version