കളിക്കാന്‍ പോയ മകന്‍ ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല, തിരക്കിയിറങ്ങിയ അച്ഛന്‍ കണ്ടത് നെഞ്ചുതകരുന്ന കാഴ്ച

കാസര്‍കോട്: സ്‌കൂളിന് സമീപം വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോടാണ് സംഭവം. കുണ്ടംകുഴി സ്വദേശി വിനോദിന്റെയും ശാലിനിയുടെയും മകന്‍ അഭിനവാണ് മരിച്ചത്. പതിനേഴുകാരനായ അഭിനവ് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു.

അഭിനവിന്റെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവരുടെ സെന്റ് ഓഫ് പരിപാടികള്‍ സ്‌കൂളില്‍ വെച്ച് നടന്നപ്പോള്‍ അഭിനവ് സന്തോഷത്തോടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

also read: എല്ലാ മതങ്ങളും മനുഷ്യരും ഒന്നാണ്: അടുത്ത വര്‍ഷവും പൊങ്കാല ഇടും; സ്വപ്‌നം സഫലമാക്കി അമിത് ഖാന്‍

അടുത്ത ദിവസം പരീക്ഷകള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. സാധാരണ ക്ലാസ്സുകഴിഞ്ഞാല്‍ കൂട്ടുകാര്‍ക്കൊപ്പം അഭിനവ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഗ്രൗണ്ടിലെത്തിയ അഭിനവ് കളിക്കാതെ ഗ്രൗണ്ടിനടുത്ത് ഇരിക്കുകയായിരുന്നു.

also read: ധൈര്യപൂര്‍വ്വമുള്ള നിലപാടിനൊപ്പം: താങ്കള്‍ക്കും ‘പുതിയ ഭാര്യയ്ക്കും’ എല്ലാവിധ ആശംസകളും; ഷുക്കൂര്‍ വക്കീലിന് വിവാഹ ആശംസകളുമായി റസൂല്‍ പൂക്കുട്ടി

കൂടാതെ പതിവിലും നേരത്തെ മൈതാനത്ത് നിന്ന് മടങ്ങി. പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ നടത്താനിരിക്കെ, കളിക്കാന്‍ പോയ മകന്‍ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തത് കണ്ട് അച്ഛന്‍ വിനോദ് തിരക്കിയിറങ്ങിയപ്പോഴായിരുന്നു ആ നടുക്കുന്ന കാഴ്ച കണ്ടത്.

വീട്ടില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിയിലെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അച്ഛന്‍ വിനോദ് മകന്‍ അഭിനവിന്റെ മൃതദേഹം കണ്ടതെന്ന് കുണ്ടംകുഴി സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞു. അഭിനവിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സഹോദരിയുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version