ലോറിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്‍ചക്രം ശരീരത്തിലൂടെ കയറിറങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിലാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.

തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായിരുന്നു നാസിനി. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തൃപ്രയാര് സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

also read: അച്ഛനും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മകന്റെ മൃതദേഹം ബക്കറ്റില്‍, മരണവിവരം ഭാര്യ അറിഞ്ഞത് ഉറങ്ങി എഴുന്നേറ്റപ്പോള്‍

നാസിനി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ നാസിനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തില്‍ നാസിനിക്ക് ഗരുതരമായി പരിക്കേറ്റിരുന്നു.

also read: സദാചാര ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ മരിച്ച സംഭവം: ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരിച്ചതായി പൊലീസ് പറയുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version