അച്ഛനും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മകന്റെ മൃതദേഹം ബക്കറ്റില്‍, മരണവിവരം ഭാര്യ അറിഞ്ഞത് ഉറങ്ങി എഴുന്നേറ്റപ്പോള്‍

തൃശൂര്‍: അച്ഛനെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ ആളൂരിലാണ് നടുക്കുന്ന സംഭവം. ബിനോയ്, രണ്ടര വയസുകാരന്‍ അര്‍ജുന്‍ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്. ബിനോയി തൂങ്ങി മരിച്ച നിലയിലായിരുന്നു. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്.

also read: പൊങ്കാല കട്ടകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകള്‍ക്ക് ദേവിയുടെ പേരിടണം: ഹരീഷ് പേരടി

നേരത്തെ പ്രവാസി മലയാളിയായിരുന്ന ബിനോയ് ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നതിനു ശേഷം ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു. ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്.

also read: സദാചാര ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ മരിച്ച സംഭവം: ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

അടുത്തിടെ സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ബിനോയെ അലട്ടിയിരുന്നു. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. അതിനിടെ മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.

ഇതൊക്കെ ബിനോയിയെ മാനസിക വിഷമത്തിലാക്കിയിരുന്നു. ബിനോയ് മകനെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version