കശുമാവിന്‍ തോട്ടത്തിലെ കരിയിലയ്ക്ക് തീപിടിച്ച് പൊള്ളലേറ്റു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണുര്‍: കരിയിലയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ചപ്പമലയിലാണ് ദാരുണ സംഭവം. അറുപത് വയസ്സുകാരിയായ പൊന്നമ്മ കുട്ടപ്പന്‍ കരിമ്പനോലില്‍ ആണ് മരിച്ചത്.

തന്റെ വീടിന് സമീപത്തെ കശുമാവിന് തോട്ടത്തില്‍ നിന്ന് കശുവണ്ടി പെറുക്കാന്‍ വേണ്ടി എത്തിയതായിരുന്നു പൊന്നമ്മ. അതിനിടെ കരിയിലയ്ക്ക് പടര്‍ന്നുപിടിച്ച തീയേറ്റ് പൊന്നമ്മയ്ക്കും പൊള്ളലേല്ക്കുയായിരുന്നു.

also read: പൊങ്കാല കല്ലുകള്‍ ലൈഫ് പദ്ധതിക്കായി ശേഖരിക്കും; എടുത്തുകൊണ്ടുപോകുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

പൊന്നമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീപടര്‍ന്നു കയറി സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിലെത്തിച്ചു.

also read: ബാങ്ക് തട്ടിപ്പിൽ അരലക്ഷം പോയ ശ്വേത താൻ അല്ല; ബാങ്കിംഗ് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേത മേനോൻ

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, സമീപത്തെ വനമേഖലയിലേക്ക് പടര്‍ന്ന തീയണയക്കാനുള്ള പരിശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. എന്നാല്‍ ഈ ശ്രമം ദുഷ്‌കരമാവുകയാണ്.

Exit mobile version