ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍

പാലക്കാട്: ഒറ്റപ്പാലം ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു. പനയൂര്‍ സ്വദേശി ശ്രീജിത്ത്(27) നെയാണ് വെട്ടികൊലപ്പെടുത്തിയത്. അയല്‍വീട്ടിലെ വഴക്കിലിടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിയായ ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശ്രീജിത്തിന്റെ അയല്‍വാസിയാണ് ജയദേവന്‍. സ്ഥിരം മദ്യപാനിയായ ജയദേവന്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലാവുകയായിരുന്നു. അമ്മയെ അടക്കം ജയദേവന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പടെ മൂന്ന് പേര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

തര്‍ക്കത്തിനിടയില്‍ ഇയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുമ്പും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഇയാള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ആ സമയത്തും പ്രശ്‌നം പരിഹരിക്കുന്നതിനായി ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. ഒറ്റപ്പാലം ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്ത്.

Exit mobile version