തറവാട് എന്നാൽ നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവുമല്ല; പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകൾ ആശുപത്രികളാണ്: ഹരീഷ് പേരടി

തിരുവനന്തപുരം: നായന്മാർക്ക് മാത്രമാണ് കേരളത്തിൽ തറവാട് എന്ന സിസ്റ്റമുണ്ടായിരുന്നതെന്ന എഡിജിപി ശ്രീജിത്തിന്റെ പരാമർശം വിവാദമായിരിക്കെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ‘ഈ ആശാരിക്കും ഈഴവനും മുസ്ലീമിനുമൊക്കെ എന്നാടോ തറവാട് ഉണ്ടായത്’? എന്നാണ് എഡിജിപി ശ്രീജിത്തിന്റെ പരാമർശം നടത്തിയത്. ഇതിനു നേരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉയരുകയാണ്.

ALSO READ- മെഡിക്കൽ കോളേജിൽ നിന്നും കരഞ്ഞോടിയ വിശ്വനാഥൻ സഹായത്തിനായി പോലീസിനെ വിളിച്ചത് മൂന്ന് തവണ; തെളിവുകൾ പുറത്ത്

കേരളത്തിലെ പ്രബല സമുദായം നായന്മാരാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു എന്നുമാണ് ശ്രീജിത്ത് പരാമർശം നടത്തിയത്.
2022 ജൂലൈ 3 ന് കോഴിക്കോട് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച നടത്തിയ Aspirantia’ 22 എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇക്കാര്യം വിവാദമായതിനിടെയാണ് ഹരീഷ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തറവാടിന്റെ അട്ടിപേറവകാശം നായർക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതീയതയാണ്. തറവാടി മലയാള സിനിമകൾക്ക് ഇതിലൊരു വലിയ പങ്കുണ്ടെന്നും ഹരീഷ് പേരടി വിമർശിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

തറവാട്=തള്ള വീട്..തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് …അല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ല..അതുകൊണ്ട് തന്നെ നിങ്ങൾ പുൽ കുടിലിൽ ജനിച്ചാലും ഓലപുരയിൽ ജനിച്ചാലും എല്ലാവർക്കും തറവാടുണ്ട്…അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായർക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്…(തറവാടി മലയാള സിനിമകൾക്ക് ഇതിലൊരു വലിയ പങ്കുണ്ട്)പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകൾ ആശുപത്രികളാണ് എന്നത് മറ്റൊരു സത്യം …??

Exit mobile version