തൃശ്ശൂരില്‍ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍, മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ്, ജാഗ്രത

h1n1| bignewslive

തൃശൂര്‍: തൃശ്ശൂരില്‍ പതിനൊന്നുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മുണ്ടത്തിക്കോട്ടെ മേഴ്‌സി ഹോമിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശിച്ചു. പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

also read:തുടക്കം മുതൽ മറ്റുള്ളവരോട് അകലംപാലിച്ചു; ഇസ്രയേലിൽ ബിജു മുങ്ങിയത് കൃത്യമായ പ്ലാനോടെ; വീസ റദ്ദാക്കാൻ സർക്കാർ

രോഗം വായു വഴിയാണ് പകരുന്നത്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

also read:പോര് വിളിച്ചും തമ്മിൽതല്ലിയും പണി ഇരന്നു വാങ്ങി; രോഹിണി സിന്ദൂരി ഐഎഎസിനും ഡി രൂപ ഐപിഎസിനും സ്ഥലം മാറ്റം; ചുമതലകൾ നൽകിയില്ല

രോഗം ബാധിച്ച ചിലര്‍ക്ക് സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ മറ്റുചിലര്‍ക്ക് അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‌കേണ്ടതുണ്ട്.

രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. വായും മൂക്കും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക, പൊതുസ്ഥലത്ത് തുപ്പരുത്, രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക.

Exit mobile version