‘ഞാന്‍ നിര്‍മ്മിച്ചതല്ല, എന്റെ ശില്‍പ്പം ഇങ്ങനെയല്ല’; നടന്‍ മുരളിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം താന്‍ നിര്‍മ്മിക്കുന്ന ശില്‍പ്പത്തിന്റേതല്ലെന്ന് ശില്‍പ്പി

തിരുവനന്തപുരം: നടന്‍ മുരളിയുടെ താന്‍ നിര്‍മ്മിച്ച പ്രതിമ എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രതിമയുടെ ചിത്രം തന്റേതല്ലെന്ന് വ്യക്തമാക്കി ശില്‍പി വില്‍സണ്‍ പൂക്കോയി. താന്‍ നിര്‍മ്മിക്കുന്ന മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമയുടെ ദൃശ്യം പുറത്തുവിട്ടിട്ടില്ലെന്ന് വില്‍സണ്‍ പറയുന്നു.

ഇപ്പോള്‍ തന്റെ പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് സംഗീത നാടക അക്കാദമിയുടെ വളപ്പില്‍ സ്ഥാപിച്ച വേറൊരു ശില്‍പിയുടെ രണ്ടു പ്രതിമകളില്‍ ഒന്നിന്റെ ചിത്രമാണെന്ന് ശില്‍പി പറയുന്നു. മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: എനിക്ക് ഒത്തിരി ഇഷ്ടമാണ്, പക്ഷേ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്; ഉപേക്ഷിക്കപ്പെട്ട പൂച്ചയ്‌ക്കൊപ്പം വേദനയോടെ ഒരു കുറിപ്പ്

താന്‍ തയ്യാറാക്കിയ ശില്‍പ്പത്തിന്റെ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വീട്ടിലാണെന്നും വില്‍സണ്‍ പറയുന്നു. മുരളിയുടെ വെങ്കല പ്രതിമ നിര്‍മ്മിക്കാനായി തന്നെയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നതെന്നും എന്നാല്‍ ശില്‍പത്തിനായി നിര്‍മ്മിച്ച കളിമണ്‍ പ്രതിമയ്ക്ക് രൂപസദൃശ്യമില്ലെന്ന് വിലയിരുത്തി നിര്‍മാണം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

also read: ആറംഘ സംഘം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു, 25കാരന് ദാരുണാന്ത്യം, പരിക്കുകളോടെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍

തനിക്ക് ശില്‍പ്പം പൂര്‍ത്തിയക്കാന്‍ താത്പര്യമുണ്ടായിരുന്നതായും നിര്‍മാണം ഉപേക്ഷിച്ചതില്‍ വേദനയുണ്ടെന്നും വില്‍സണ്‍ പൂക്കോയി വ്യക്തമാക്കി. അതേസമയം ശില്‍പ്പം നിര്‍മ്മിക്കാനായി ശില്പി മുന്‍കൂറായി വാങ്ങിയ 5,70,000 രൂപ ധനവകുപ്പ് എഴുതിതള്ളിയിരുന്നു.

Exit mobile version