നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, 52കാരന് ദാരുണാന്ത്യം

തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഇരിങ്ങാലക്കുട മാര്വെല്‍ ജംഗ്ഷന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.

also read: സുഹൃത്തുക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് അയച്ചു: ചോദ്യം ചെയ്തവര്‍ക്ക് നേരെ സംഘ ചേര്‍ന്ന്് അക്രമം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തൃശൂരില്‍ നിന്ന് വരികയായിരുന്നു ഫൈസല്‍. ഇതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ ഫൈസലിന്റെ തലയിലൂടെ കയറിയിറങ്ങി.

also read: ‘അവസാനമായി തന്റെ പ്രിയപ്പെട്ട മകളോട് യാത്ര പറഞ്ഞാണ് ഹക്കിം യാത്രയായത്’: ദുബായില്‍ കുത്തേറ്റ് മരിച്ച പ്രവാസിയുടെ അവസാന നിമിഷം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫൈസല്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

Exit mobile version