ശബരിമല കര്‍മസമിതിയുടെ മാര്‍ച്ചിനിടെ കല്ലേറ്; പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

പന്തളം: ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ കല്ലേറില്‍
പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. ബില്ലിവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ബുധനാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.

പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ചുറ്റി പന്തളം കവലയിലേക്ക് വരുന്നതിനിടെയാണ് കല്ലേറുണ്ടായതെന്നാണ് കര്‍മസമിതി ആരോപിക്കുന്നത്.

കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസ്രാവം നിയന്ത്രിക്കാനാവാതെ വന്നതോടെ ബില്ലിവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കല്ലേറില്‍ ഒരു പോലീസുകാരനുള്‍പ്പടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ രാജേഷ് എന്ന പോലീസുകാരന്റെ നില ഗുരുതരമാണ്.

Exit mobile version