അയ്യപ്പജ്യോതിയ്ക്ക് നേരെ ആക്രമണം: വ്യാഴാഴ്ച പ്രതിഷേധദിനത്തിന് ആഹ്വാനം ചെയ്ത് ശബരിമല കര്‍മസമിതി

കൊച്ചി: അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ശബരിമല കര്‍മ സമിതിയുടെ ആഹ്വാനം. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു.

പയ്യന്നൂര്‍ അടുത്ത് പെരുമ്പ, കണ്ണൂര്‍ – കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുളള പരുക്കേറ്റിട്ടുണ്ടെന്നും എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു.

Exit mobile version