വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യൂമോണിയ ചികിത്സയ്‌ക്കെന്ന് സൂചന

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നല്‍കുന്നില്ലെന്ന പരാതിക്കിടെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വിദേശ ചികിത്സ കഴിഞ്ഞെത്തിയ ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും മക്കളും ഭാര്യയും പ്രാര്‍ത്ഥനയിലൂടെ രോഗശാന്തിക്കായി ശ്രമിക്കുകയാണ് എന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഉമ്മന്‍ചാണ്ടിയെ ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും എംഎം ഹസ്സനും ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

also read- വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണം; എന്റെ കുടുംബവും പാര്‍ട്ടിയും ചികിത്സയുമായി മുന്നോട്ട് പോകുന്നു: കുറിപ്പുമായി ഉമ്മന്‍ചാണ്ടി

ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ എത്തിച്ച് ആധുനിക ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്സ് വി ചാണ്ടിയും ചില ബന്ധുക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും ബന്ധുക്കള്‍ നല്‍കിയിരുന്നു.

also read- ഓരോ നിമിഷവും വിലപ്പെട്ടത്; ഉമ്മന്‍ചാണ്ടിക്ക് ഉടനെ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിക്ക് ബന്ധുക്കളുടെ കത്ത്; ഇത് കേരളത്തിന് തന്നെ അപമാനമെന്നും കത്തില്‍

ഇതിനിടെ, ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിരുന്നു.

Exit mobile version