പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടം ആർക്കും ഇല്ല, എന്നെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തലചേർത്തുവെയ്ക്കണം; മമ്മൂട്ടിയെ കുറിച്ച് ശോഭ ഡേ പറയുന്നു

Shobhaa De | Bignewslive

തിരുവനന്തപുരം: പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടം ആർക്കും ഇല്ല, എന്നെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തലചേർത്തുവെയ്ക്കണമെന്ന് ആഗ്രഹം പറഞ്ഞ് എഴുത്തുകാരി ശോഭാ ഡേ. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു ശോഭ ഡേ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സ്വാതി നാഗരാജുമൊത്തുള്ള സെഷനിലായിരുന്നു ശോഭാ ഡേ ആഗ്രഹം പറഞ്ഞത്. എന്തുകൊണ്ട് മമ്മൂട്ടിയെന്ന ക്യൂറേറ്ററുടെ ചോദ്യത്തിന് താനദ്ദേഹത്തെ ആരാധിക്കുന്നുവെന്ന് നൽകിയ മറുപടി.

ശോഭ ഡേയുടെ വാക്കുകൾ;

കുറച്ച് പഴയ സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാൻ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചിട്ടുണ്ട്. ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറ പോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ആ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമർത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തലചേർത്തുവെയ്ക്കണം, ഒരു മൈക്രോ സെക്കൻഡ് നേരത്തേക്കെങ്കിലും. സ്വർഗത്തിൽ പോയതുപോലെയുണ്ടാവും അത്. പിന്നെ ആ പുഞ്ചിരിയും. ഞാൻ എന്റെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു.

Exit mobile version