പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്.

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

rape

ബേഡഡുക്ക: കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്.

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്റെ പേരില്‍ ബേഡകം പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, ഇടമലകുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. മൂന്നാര്‍ പോലീസാണ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ സിഡബ്യുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി.

ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. 47 വയസുള്ള വിവാഹിതനും പ്രായ പൂര്‍ത്തിയായ രണ്ടു മക്കളുടെ പിതാവുമായ വ്യക്തിയാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം വന്‍ വിവാദമായി. ഇതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. ഗോത്രവര്‍ഗ്ഗ സംസ്‌കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകള്‍ കൈമാറുന്നതാണ് പതിവ്.

ഇടമലക്കുടിയില്‍ നടന്ന വിവാഹവും ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പോലീസ് നിരീക്ഷണവും വനം വകുപ്പിന്റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്റെ മേല്‍നോട്ടവുമുള്ള മേഖലയാണിത്. വിവാഹത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വരുത്തിയ വീഴ്ചയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Exit mobile version