‘എന്റെ പിള്ളേര്‍ക്ക് ആരുമില്ല’! മുടിയിലേക്ക് ടയര്‍ കയറിയിരുന്നു: മുടി മുറിച്ചാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്; രണ്ടാം ജന്മത്തെ കുറിച്ച് അമ്പിളി

കോട്ടയം: ചിങ്ങവനത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട സ്‌കൂള്‍ ബസ് ജീവനക്കാരിയ്ക്ക് അത്ഭുത രക്ഷ. ബസിനടിയില്‍പ്പെട്ട യുവതിയെ മുടി മുറിച്ചാണ് രക്ഷപ്പെടുത്തിയത്. സ്‌കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളിയാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. തനിക്ക് കിട്ടിയ രണ്ടാം ജന്മത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അമ്പിളി പറഞ്ഞു. തലയില്‍ ചെറിയ പരുക്കേറ്റിട്ടുണ്ട്.

‘സ്‌കൂള്‍ ബസിലെ കുട്ടികളെ റോഡ് ക്രോസ് ചെയ്യിപ്പിച്ചിട്ട് തിരികെ വരികെയായിരുന്നു. പെട്ടന്നാണ് ഒരു കെഎസ്ആര്‍ടിസി ബസ് സൂപ്പര്‍ ഫാസ്റ്റ് പാഞ്ഞ് വന്ന് തോളില്‍ ഇടിച്ച് വണ്ടിക്കടിയില്ലേക്ക് തെറിച്ച് വീണത്. അപ്പോഴും ബോധമുണ്ടായിരുന്നു എന്നാലും പേടിച്ചു.

ടയറിന്റെ പിന്‍വശം മുടിയിലേക്ക് കയറിയിരിക്കുവായിരുന്നു. അങ്ങനെ മുടി മുറിച്ച് നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. എന്റെ പിള്ളേര്‍ക്ക് ആരുമില്ല അമ്മയുടെ ശക്തിയാണ് രക്ഷപ്പെടുത്തിയത്. ഇത് പുനര്‍ജന്മമാണ് എന്ന് തന്നെ അമ്പിളി പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടായത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. അമ്ബിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല.

Exit mobile version