ഇത്രയും ദുരന്തങ്ങൾ നേരിട്ടിട്ടും എല്ലാം പോസിറ്റീവായി എടുക്കുന്നു, രാഹുൽ ഗാന്ധി അത്ഭുതപ്പെടുത്തിയെന്ന് രമേഷ് പിഷാരടി

Ramesh Pisharody | Bignewslive

കോൺഗ്രസ് ദേശീയ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതും രാഹുൽഗാന്ധിയെ കുറിച്ചുമെല്ലാം മനസ് തുറന്ന് നടനും സംവിധായകനും സ്റ്റാന്റ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടി. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം രാഹുൽഗാന്ധി തന്നെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.

വലിയ ദുരന്തങ്ങൾ ജീവിതത്തിൽ നേരിട്ടിട്ടും എല്ലാറ്റിനെയും പോസീറ്റിവായി കാണുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്ന് പിഷാരടി പറയുന്നു. ഭാരത്‌ജോഡോയാത്രയുമായി രാഹുൽ ഗാന്ധി എറണാകുളത്തെത്തിയപ്പോൾ തിരക്കുകൾ മൂലം കാണാൻകഴിഞ്ഞില്ല, നേരിട്ടു കാണുന്നതിനെക്കാൾ ഭാരത് ജോഡോയാത്രയിൽ അദ്ദേഹത്തിനാപ്പം നടക്കുന്നതായിരുന്നു തനിക്ക് ആഗ്രഹം, മലപ്പുറത്ത് എത്തിയപ്പോഴാണ് അതിന് അവസരം ലഭിച്ചതെന്നും രമേഷ് പിഷാരടി പറഞ്ഞു.

കോടി വിലയുള്ള ബെൻസ് ഉൾപ്പടെ 70 വാഹനം സ്വന്തം; 34 കോടി രൂപയുടെ ആസ്തി! വിപുലമായ ബിസിനസ് സാമ്രാജ്യം, വെടിയേറ്റു മരിച്ച ആരോഗ്യമന്ത്രി അതിസമ്പന്നൻ

രമേഷ് പിഷാരടിയുടെ വാക്കുകൾ;

‘ഇന്ന് ഇന്ത്യയിൽ വളരെ പ്രസക്തിയുള്ള ഒന്നാണ് ഭാരത് ജോഡോയാത്രയെന്നും അത് കൊണ്ടാണ് താൻ അതിൽ പങ്കെടുത്തത്. പരസ്പര വൈര്യവും ശത്രുതയും വർധിച്ചുവരുന്ന ഈ സമയത്തു ഒത്തൊരുമിക്കലിന്റെ ഭാഗമായാണ് എല്ലാവരും ഈ യാത്രയിൽ പങ്കെടുക്കുന്നത്. രാവിലത്തെ സെഷനിൽ ഏതാണ്ട് രണ്ട് മണിക്കൂറോളം അദ്ദേഹത്തിനൊപ്പം നടന്നു.

തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: പനച്ചിക്കാട്ടെ 21 സ്ത്രീ തൊഴിലാളികളും വിമാനയാത്ര സഫലമാക്കി

നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു, യാത്ര തുടങ്ങിയശേഷം അദ്ദേഹം ഹിന്ദിയിൽ സംസാരിച്ചിട്ടില്ലന്നായിരുന്നുവന്ന് എനിക്ക് തോന്നി. തന്റെ പിതാവ് എയർഫോഴ്‌സിലുണ്ടായിരുന്ന കാര്യവും സെൻട്രൽ സ്‌കൂളിൽ ചെറുപ്പത്തിൽ തന്നെ ഹിന്ദി പഠിച്ച ക്യാവും താൻ അദ്ദേഹത്തോട് പറയുകയും ചെയ്തു.

കേരളത്തിലെ ഒരു കലാകരൻ എന്ന നിലയിലാണ് ഇവിടുത്തെ രാഷ്ട്രീയം അദ്ദേഹത്തോട് സംസാരിച്ചത്. രാഹുൽജി നല്ല വേഗതയിൽ നടക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ താങ്കൾ വ്യായാമം ചെയ്യുന്നുണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അപ്പോഴാണ് ഞാൻ അറിഞ്ഞത് ഈ നടത്തമെല്ലാം കഴിഞ്ഞ് വീണ്ടും വ്യായാമം ചെയ്തിട്ടാണ് അദ്ദേഹം കിടക്കുന്നതെന്ന്്.

വ്യായാമത്തെക്കുറിച്ചും കലയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിച്ചു. ഒരു ദേശീയ നേതാവ് എന്നതിനെക്കാൾ വളരെ ജനുവിൻ ആയിട്ടുള്ള മനുഷ്യനാണ് അദ്ദഹമെന്ന് എനിക്ക് തോന്നിയത്. ഇത്രയും ദുരന്തങ്ങൾ ജീവിതത്തിൽ നേരിട്ടിട്ടും എത്ര പോസിറ്റീവാണ് അദ്ദേഹത്തിന്റെ സംസാരവും കാഴ്ചപ്പാടും ബോഡിലാംഗ്വേജും എന്ന് കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നി.

Exit mobile version