വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; വരുന്ന നാല് മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുത്തി. ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒമ്പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതിനല്‍കി. അധിക ഇന്ധനത്തിനായി ചെലവാക്കിയ സര്‍ ചാര്‍ജാണിത്.

വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെ ഉണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണ് ഇന്ധന സര്‍ ചാര്‍ജ്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ ചാര്‍ജ് അപേക്ഷകളില്‍ കമ്മീഷന്‍ തീരുമാനമെടുത്തിരുന്നില്ല.ഇതിനുമുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളി. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.

also read- മകളെ ശല്യം ചെയ്‌തെന്ന് കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥന്റെ പരാതി; പോലീസ് വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു; മൃതദേഹവുമായി സ്റ്റേഷന്‍ ഉപരോധം; അനുനയിപ്പിച്ച് എംഎല്‍എ

2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള അധികച്ചെലവ് 18.10 കോടിയായിരുന്നു. 2022 ജനുവരിമുതല്‍ മാര്‍ച്ചുവരെ 16.05 കോടിയും.

Exit mobile version