തീര്‍ത്ഥാടകരുടെ പ്രതിഷേധം..! നാലു തീര്‍ത്ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് തിരിച്ച് പോയി

സന്നിധാനം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതറിഞ്ഞ് സന്നിധാനത്ത് തീര്‍ത്ഥാടകരുടെ പ്രതിഷേധം. നാലു തീര്‍ത്ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് തിരിച്ച് പോയി. ഇവര്‍ക്ക് പുറമെ നിരവധി തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്താതെ മടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം നാളെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലില്‍ നിന്ന് വ്യാപാര ഏകോപന സമിതി വിട്ടു നില്‍ക്കും. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സമിതി അറിയിച്ചു.

Exit mobile version