സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്! പുരുഷന്മാര്‍ ശുദ്ധരും സ്ത്രീകള്‍ അശുദ്ധരും ആണെന്ന ചിന്ത തെറ്റാണ്; സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി ഉദിത് രാജ്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ട് യുവതികള്‍ ഇന്നലെ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഉദിത് രാജ്.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പുരുഷന്മാര്‍ ശുദ്ധരും സ്ത്രീകള്‍ അശുദ്ധരും ആണെന്ന തരത്തിലുള്ള ചിന്തകള്‍ പ്രതിലോമകരമാണെന്ന് ഉദിത് രാജ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഉദിത് രാജ്.

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇതാദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. വിധി വന്ന് 97 ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത്.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു.

Exit mobile version