തൂക്കുപാല ദുരന്തം; ബിജെപി എംപിക്ക് നഷ്ടപ്പെട്ടത് കുടുംബത്തിലെ 12 ജീവൻ!

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിലുണ്ടായ തൂക്കുപാല ദുരന്തത്തിൽ 141 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. ഇതിൽ ബിജെപി എംപി മോഹൻ കുന്ദരിയ്ക്ക് നഷ്ടപ്പെട്ടത് കുടുംബത്തിലെ 12 ജീവനുകളാണ്. രാജ്കോട്ടിൽനിന്നുള്ള ലോക്സഭാംഗമാണ് മോഹൻ കുന്ദരി. മോഹൻ കുന്ദരിയയുടെ ജ്യേഷ്ഠന്റെ അടുത്തബന്ധുക്കളാണ് തൂക്കുപാലം അപകടത്തിൽ മരിച്ചത്. ഇവരിൽ അഞ്ചുപേർ കുട്ടികളാണ്.

‘പോലീസിന്റെ ഏറ്റവും നല്ല മുഖം’ 12 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച പോലീസ് ഓഫീസർക്ക് ആദരം

നാല് സ്ത്രീകളും മൂന്നുപുരുഷന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ടങ്കാര താലൂക്കിലെ വിവിധ ഗ്രാമങ്ങളിൽനിന്നെത്തി മോർബിയിൽ താമസിക്കുന്നവരാണ് ഇവരെന്നും മോഹൻ വ്യക്തമാക്കി. ദുരന്തത്തിന് കാരണക്കാരായവർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും എം.പി. കൂട്ടിച്ചേർത്തു. ഞായറാഴ്ച മോർബിയിലെ പിക്നിക് കേന്ദ്രത്തിലേക്ക് പോയപ്പോഴാണ് ദുരന്തമുണ്ടായതെന്നും മോഹൻ പറഞ്ഞു.

അപകടം നടന്ന് അരമണിക്കൂറിനകം സംഭവസ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ ഭാഗമായെന്നും എം.പി. അറിയിച്ചു. മച്ഛുനദിയ്ക്കു കുറുകേ നിർമിച്ചിരുന്ന തൂക്കുപാലം, ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് തകർന്നുവീണത്. പാലം തകർന്നു വീണതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒരു കൂട്ടം യുവാക്കൾ പാലം നിർത്താതെ കുലുക്കിയതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version