‘പോലീസിന്റെ ഏറ്റവും നല്ല മുഖം’ 12 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച പോലീസ് ഓഫീസർക്ക് ആദരം

തിരുവനന്തപുരം: 12 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പോലീസ് ഓഫിസർ എം.ആർ.രമ്യയെ ആദരിച്ചു. കുടുംബപ്രശ്‌നത്തെ തുടർന്ന് അമ്മയിൽനിന്ന് അകറ്റപ്പെട്ട കുഞ്ഞിനാണ് രമ്യ തുണയായത്. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഡിജിപി അനിൽകാന്ത് ആദരിച്ചത്. കമൻറേഷൻ സർട്ടിഫിക്കറ്റ് നൽകിയാണ് ആദരിച്ചത്.

മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂർവമായ പ്രവൃത്തി സേനയുടെ യശസ്സ് വർധിപ്പിച്ചുവെന്ന് ഡിജിപി പറഞ്ഞു. കുട്ടിക്ക് മുലപ്പാൽ നൽകി രക്ഷിക്കാൻ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, രമ്യയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു.

ചിതലരിച്ച് പഴകിയ വീടിന് പകരം പുതിയത് പണിയണം, ഏക മകന്റെ വിവാഹം നടത്തണം; ഒരു കോടിയുടെ തിളക്കത്തിൽ ജമീല

രമ്യയ്ക്ക് നൽകാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൈമാറിയ സർട്ടിഫിക്കറ്റും ഡിജിപി ആദരിക്കുന്ന ചടങ്ങിൽ സമ്മാനിക്കുകയും ചെയ്തു. പോലീസിന്റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർട്ടിഫിക്കറ്റിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ 23ന് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ. ഈ സമയം, കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളായിത്തുടങ്ങിയിരുന്നു.

ഡോക്ടർമാർ പരിശോധിച്ചപ്പോൾ കുട്ടിയുടെ ഷുഗർ ലെവൽ താഴ്ന്നുവരുന്നു. താൻ ഫീഡിങ് മദറാണെന്ന് ഡോക്ടറോട് പറഞ്ഞു അനുമതി വാങ്ങിയ ശേഷം രമ്യ കുഞ്ഞിനെ പാലൂട്ടുകയായിരുന്നു. ശേ,ം കുട്ടി കരച്ചിൽ നിർത്തി. അമ്മിഞ്ഞ പാൽ കുടിച്ചതോടെ കുട്ടി ഇഷാറാവുകയും ചെയ്തു. രാത്രിയോടെ കുഞ്ഞിനെ അതിന്റെ അമ്മയ്ക്ക് അരികിൽ എത്തിക്കുകയായിരുന്നു. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂർ എൽപി സ്‌കൂൾ അധ്യാപകനായ അശ്വന്ത് ആണ് ഭർത്താവ്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.

Exit mobile version