ചിതലരിച്ച് പഴകിയ വീടിന് പകരം പുതിയത് പണിയണം, ഏക മകന്റെ വിവാഹം നടത്തണം; ഒരു കോടിയുടെ തിളക്കത്തിൽ ജമീല

പാവറട്ടി: സംസ്ഥാന സർക്കാരിന്റെ 50-50 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചതിന്റെ തിളക്കത്തിലാണ് വാർക്കപ്പണിയെടുക്കുന്ന അറക്ക വീട്ടിൽ 51കാരിയായ ജമീല. ടിക്കറ്റുമായി മുഹമ്മദ് വീട്ടിലെത്തിയപ്പോഴാണ് ജമീല തന്നെ ഭാഗ്യദേവത കടാക്ഷിച്ച സന്തോഷ വാർത്ത അറിഞ്ഞത്. പാവറട്ടി ചിറ്റാട്ടുകര റോഡിലെ ഐശ്വര്യ ലോട്ടറിയുടെ വിതരണക്കാരനാണ് കരുവന്തല മുപ്പട്ടിത്തറ സ്വദേശി പി.കെ. മുഹമ്മദ്.

ആണ്‍സുഹൃത്തിനെ ആക്രമിച്ച് കൈഞരമ്പ് മുറിച്ചു; 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇരുവരും കോഴിക്കോട് ആശുപത്രിയില്‍

ഇദ്ദേഹത്തിൽ നിന്ന് എടുത്ത എഫ്ആർ 106139 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുഹമ്മദിന്റെ കൈയ്യിൽ നിന്നാണ് ജമീല സ്ഥിരം ടിക്കറ്റ് എടുക്കുന്നതും. ഇന്നും പതിവുപോലെ ഒരു ടിക്കറ്റ് മാറ്റിവെയ്ക്കാൻ ജമീല ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റിവെച്ച ടിക്കറ്റിനാണ് ജമീലയ്ക്ക് ഒരു കോടി രൂപ കൈകളിൽ എത്തിയത്. തൊയക്കാവ് മുനമ്പ് കോളനിയിലെ ലക്ഷം വീട്ടിലാണു ജമീലയുടെ താമസം.

സമ്മാനം അടിച്ചതും മുഹമ്മദാണ് ആദ്യം അറിഞ്ഞത്. ശേഷം, സമ്മാനവുമായി മുഹമ്മദ് ജമീലയ്ക്ക് അരികിലേയ്ക്ക് ഓടിയെത്തുകയായിരുന്നു. ലക്ഷം വീട് കോളനിയിലെ ചിതലരിച്ച വീടിനു പകരം പുതിയ വീടു പണിയണമെന്ന ആഗ്രഹം മാത്രമാണ് ജമീലയ്ക്ക് ഉള്ളത്. കൂടാതെ, ഏക മകനും ഓട്ടോ ഡ്രൈവറുമായ അബ്ദുൽ മാജീദിന്റെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നും ജമീലയ്ക്ക് ഉണ്ട്.

Exit mobile version