ശബരിമലയില്‍ ദര്‍ശനം നടത്തി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

പത്തനംതിട്ട: ശബരിമല യുവതിപ്രവേശന വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി.
വെള്ളിയാഴ്ചാണ് ഇന്ദു മല്‍ഹോത്ര ശബരിമലയിലെത്തിയത്. പമ്പയില്‍ നിന്നും ഡോളി മാര്‍ഗമാണ് അവര്‍ സന്നിധാനത്ത് എത്തിയത്.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്നു ഇന്ദു മല്‍ഹോത്ര. ഇവര്‍ മാത്രമാണ് യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നത്.

മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണ വിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങള്‍ക്ക് നീതിക്ക് യുക്തമായി തീരുമാനമെടുക്കാനാവില്ലെന്നും ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version