ഞാനെന്ത് പാപമാണ് ചെയ്തത്; ലഹരി ഉപയോഗിച്ച് വീട്ടില്‍ കയറി ആക്രമിച്ചു; അക്രമികള്‍ വന്ന് കാലില്‍ വീണു: ബാല

കൊച്ചി: തന്നെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി നടന്‍ ബാല. വീട്ടില്‍ കയറി അക്രമം നടത്താന്‍ നോക്കിയവര്‍ ലഹരി ഉപയോഗിച്ചിരുന്നു. അക്രമികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം തന്റെ കയ്യില്‍ ഉണ്ട്. ഈ സംഭവത്തിന് രണ്ട് ദിവസം മുന്‍പേ ഇതേ അക്രമികള്‍ താനും ഭാര്യയും നടക്കാനിറങ്ങിയപ്പോള്‍ വന്ന് ഭാര്യ എലിസബത്തിന്റെ കാലില്‍ വീണിരുന്നുവെന്നും ബാല പറയുന്നു.

സുഹൃത്തുക്കള്‍ വീട്ടില്‍ ഉള്ളപ്പോഴാണ് അക്രമികളെത്തിയത്. വീടിന് അകത്ത് കയറാന്‍ ശ്രമിച്ച ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ബാല പറയുന്നു.

താനിവിടെ ഇല്ലെന്ന് അറിഞ്ഞ് വന്ന് ഗുണ്ടായിസം കാണിച്ചു. ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം. പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. നാവില്‍ സ്റ്റാമ്പ് വച്ചാണ് അവര്‍ വന്നതെന്നും ഫുള്‍ സിസിടിവി ദൃശ്യങ്ങള്‍ കയ്യില്‍ ഉണ്ടെന്നും ബാല പറയുന്നു.

also read- വീട്ടുമുറ്റത്തിരുന്ന് പത്രം വായിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റു, 80കാരന് ദാരുണാന്ത്യം

ഞാനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെ ആണെങ്കില്‍ രണ്ട് പേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാല്‍പത് പേരെ വിടൂ. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തമെന്നും എലിസബത്തിന് വീട്ടില്‍ നില്‍ക്കാന്‍ തന്നെ ഭയമാണെന്നും ബാല പറയുന്നു.

Exit mobile version