ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി; പിന്നാലെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് സ്വദേശി അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് വല്ലടി സ്വദേശി എം ദേവനെയാണ് (48) പോലീസ് അറസ്റ്റ് ചെയ്തത്.

മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനുമാണ് വാളയാര്‍ പോലീസ് പ്രതിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒരു മാസം മുന്‍പാണു ദേവന്റെ മകന്‍ വിഷ്ണു (20) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണു ദേവനെ അറസ്റ്റ് ചെയ്തത്.

2017ലാണ് ദേവന്റെ ഭാര്യ ശകുന്തള ട്രെയിന്‍ ഇടിച്ചു മരിച്ചത്. ദേവന്റെ മാനസിക – ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ശകുന്തള ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

also read- ആയിരം തവണ സെര്‍ച്ച് ചെയ്ത് കളനാശിനി തെരഞ്ഞെടുത്തു; പത്ത് മാസത്തെ ആസൂത്രണം; കൂട്ടുനിന്ന് അമ്മയും അമ്മാവനും; പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

ഈ കേസിന്റെ വിചാരണ ഈ മാസം ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യസാക്ഷിയായ വിഷ്ണുവിന്റെ മരണം. സാക്ഷി പറയരുതെന്നാവശ്യപ്പെട്ടു മകനെ ദേവന്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നു പോലീസ് കണ്ടെത്തി.

Exit mobile version