എംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞ് യുവാവ്; കേസെടുത്ത് പോലീസ്

ഇടുക്കി: മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ യുവാവിന് എതിരെ കേസെടുത്തി. എംഎല്‍എയുടെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞെന്ന ഗണ്‍മാന്റെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.

ഇടുക്കിയിലെ രാജാക്കാട്ട് വെച്ചായിരുന്നു സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎല്‍എയുടെ വാഹനം തടഞ്ഞതും അസഭ്യം പറഞ്ഞതും.

എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനമായതെന്നാണ് വിവരം. തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍, എംഎം മണിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു.

ALSO READ- മദ്യലഹരിയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് കരുതി യുവാവ് ജീവനൊടുക്കി; സംഭവം ഇടുക്കിയില്‍

പിന്നാലെ എംഎല്‍എയുടെ ഗണ്‍മാന്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജാക്കാട് പോലീസ് കേസെടുത്തത്.

Exit mobile version