പൈപ്പ് എടുക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങി,വിഷവാതകം ശ്വസിച്ച് മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: പ്രവാസി മലയാളി യുവാവ് റിയാദ് മാന്‍ഹോളില്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരനായ രാജേഷ് ആണ് മാന്‍ഹോളില്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്.

റിയാദില്‍ ടാങ്കര്‍ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മാന്‍ഹോളില്‍ വീണ പൈപ്പിന്റെ ഹോസ് എടുക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.

also read: കേരളത്തിന്റെ പിന്തുണയ്ക്ക് സ്‌നേഹസമ്മാനം: ഫുട്‌ബോള്‍ സ്‌കൂള്‍ തുടങ്ങാനൊരുങ്ങി അര്‍ജന്റീന

രാജേഷ് തന്റെ മൊബൈല്‍ ഫോണും വാച്ചും പുറത്ത് അഴിച്ചു വെച്ചാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. ഈ സമയം സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അടുത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് വിഷവാതകം ശ്വസിച്ച് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: നടി നൂറിൻ ഷെരീഫ് വിവാഹജീവിതത്തിലേയ്ക്ക്; സന്തോഷം പങ്കിട്ട് താരം

മൃതദേഹം ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് അന്വറിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ രംഗത്തുണ്ട്.

Exit mobile version