കടലില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് വിദ്യാര്‍ത്ഥികളും മരിച്ചു

തിരുവനന്തപുരം: ഇന്നലെ അമ്പലത്തറ ഇടയാര്‍ പൊഴിക്കരയില്‍ കടലില്‍ കാണാതായ 4 കുട്ടികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാന്‍, ബിസ്മില്ല ഖാന്‍, റമീസ് ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇന്നലെ 6മണിയോടെ ആയിരുന്നു കുട്ടികള്‍ കുളിക്കുന്നതിനായി കടലലിറങ്ങിയത്. ഏഴംഗ സംഘമാണ് പൊഴിക്കരയില്‍ എത്തിയത്. ഇതില്‍ അഞ്ചുപേര്‍ കടലില്‍ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത്.

ഇവരില്‍ ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മരിക്കുകയായിരുന്നു. ജസീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുളിക്കാനിറങ്ങിയവര്‍ പൊഴിയുടെ ഭാഗത്തെ മണല്‍ നീക്കിയതാണ് അപകട കാരണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.

Exit mobile version