അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സംഭവം. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്സിലുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

also read: ‘പിന്നിലല്ല, നിൽക്കുന്നത് സൈഡിൽ! അദ്ദേഹം പാർലമെന്റ് കാണാത്തതുകൊണ്ടാണ്’ ടിജി മോഹൻദാസിന് വി മുരളീധരന്റെ മറുപടി

എന്നാല്‍ ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എരുമേലിക്ക് സമീപം കണമലയിലും അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം.
പരിക്കറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version