വിദ്യാര്‍ഥികളുടെ അതിരുവിട്ട ഫുട്‌ബോള്‍ ആരാധന: 66,000 രൂപ പിഴ, 11 പേരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

കോഴിക്കോട്: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളേജ് മൈതാനത്ത് വിദ്യാര്‍ഥികളുടെ അതിരുവിട്ട ആരാധനയില്‍ നടപടി. വിവാദമായ വാഹന അഭ്യാസപ്രകടനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെടുത്തു. ഫുട്‌ബോള്‍ ആരാധനയുടെ പേരില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് മൈതാനത്ത് അപകടകരമായ രീതിയില്‍ കാറുകളിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയത്.

സംഭവത്തില്‍ പങ്കാളികളായ 11 വിദ്യാര്‍ഥികളുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാഹന ഉടമകളില്‍ നിന്നായി 66000 രൂപ പിഴയീടാക്കുകയും ചെയ്തു.

Read Also: ‘ഷുഹൈബ് ഭാര്യക്കൊപ്പം സന്തുഷ്ടവാനാണ്, ഞങ്ങള്‍ സുഹൃത്തുക്കളാണ്’ : ഒടുവില്‍ പ്രതികരിച്ച് നടി ആയിശ ഉമര്‍


കോളേജ് ഗ്രൗണ്ടില്‍ നാലോളം കാറുകളിലും ബൈക്കിലുമാണ് അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റെ ഡോറിലും ഡിക്കിയിലും ബോണറ്റിലും ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ത്ഥികള്‍ കയറി നിന്നായിരുന്നു അഭ്യാസ പ്രകടനം. ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകകളുമായാണ് കോളേജ് ഗ്രൗണ്ടില്‍ അഭ്യാസം നടത്തിയിരുന്നത്.

Exit mobile version