ജാതി വേര്‍തിരിവുള്ള സമൂഹത്തില്‍ വനിതാ മതിലിന് പ്രസക്തി ഏറെയാണ്! ഇടത് രാഷ്ട്രീയത്തോടൊപ്പം എന്നതിന് തെളിവു കൂടിയാണ് പങ്കാളിത്തം; സികെ ജാനു

പാലക്കാട്: ജാതിയുടെ പേരില്‍ വേര്‍തിരിവുള്ള സമൂഹത്തില്‍ വനിതാ മതിലിന് പ്രസക്തി ഏറെയുണ്ടെന്ന് ജാനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. ഇടത് രാഷ്ട്രീയത്തോടൊപ്പമാണ് എന്നതിന് തെളിവാണ് വനിതാ മതിലിലെ പങ്കാളിത്തമെന്നും സികെ ജാനു കൂട്ടിച്ചേര്‍ത്തു.

വനിതാ മതിലിന് സികെ ജാനു നേരത്തെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ജാനാധിപത്യ രാഷ്ട്രീയ സഭയും മതിലില്‍ അണിചേരുമെന്ന് അറിയിച്ചിരുന്നു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സാമുദായിക സംഘടനകളുടെ സഹായത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍.
വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.

എസ്എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ വനിതാ മതിലിനുണ്ടാകും. 3.30 ക്കാണ് ട്രയല്‍.

Exit mobile version