കോഴ ആരോപണം; സികെ ജാനുവിന്റെ വീട്ടില്‍ റെയ്ഡ്, സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം

തിരുവനന്തപുരം: കോഴ ആരോപണത്തില്‍, സികെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. സികെ ജാനുവിന്റെ സാമ്പത്തിക ഇടപാടുകളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനു വിന് പണം നല്‍കിയതെന്ന് ജെ ആര്‍ പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നല്‍കിയിരുന്നു. പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി.

സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കാനാണ് തീരുമാനം. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെതിരേയും ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരേയുമാണ് കേസെടുക്കുകയെന്നാണ് വിവരം. തെളിവുകള്‍ നശിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് നോട്ടീസുകള്‍ അയച്ചിരുന്നെങ്കിലും ഇരുവരും ഇത് നിരസിച്ചതോടെയാണ് നടപടിയിലേക്ക് നീങ്ങുന്നത്.

Exit mobile version