മാന്നാറില്‍ സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ സദാചാര ഗുണ്ട ആക്രമണം; അക്രമികളെ പിടികൂടി പോലീസ്

ആലപ്പുഴ: സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ മാന്നാറില്‍ സാദാചാര ഗുണ്ടാ ആക്രമണം. സെയില്‍സ് എക്‌സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കള്‍ക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്.

ALSO READ- നടനും സംവിധായകനുമായ പുനീത് ഇസ്സാറിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് തട്ടിയത് 14 ലക്ഷത്തോളം; പ്രതി പിടിയില്‍

ജോലിക്കായി എത്തിയ മൂന്നുപേരെയും നാലംഗസംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. മാന്നാര്‍ കുരട്ടിക്കാട് കവലയില്‍ വച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

പ്രതികളുടെ ആക്രണത്തിന് ഇരയായ യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ കേസെടുത്ത പോലീസ് അക്രമി സംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. നാലാമത്തെ ആള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. മാന്നാര്‍ സ്വദേശികളായ ബിനീഷ്, അക്ബര്‍,സുമേഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

Exit mobile version