കൊല്ലത്ത് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു, പ്രതി ഒളിവില്‍

ചടയമംഗലത്തെ എയ്ഡഡ് സ്‌കൂളിലെ ഉര്‍ദു അധ്യാപകന്‍ യൂസഫിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊല്ലം: കടയ്ക്കലില്‍ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്.

ചടയമംഗലത്തെ എയ്ഡഡ് സ്‌കൂളിലെ ഉര്‍ദു അധ്യാപകന്‍ യൂസഫിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പോലീസ് പറയുന്നത്.

also read: ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് ചാടി മോഷ്ടാവിനെ പിടിച്ചു; സിനിമ സ്റ്റൈലില്‍ കള്ളനെ പിടിച്ച പോലീസ് കോണ്‍സ്റ്റബിളിന് അഭിനന്ദന പ്രവാഹം

അതേസമയം, എറണാകുളം തൃപ്പൂണിത്തുറയില്‍ കലോത്സവത്തിനിടെ നടന്ന പീഡനം വന്‍ വിവാദമായത് ഈയടുത്താണ്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ തന്നോടൊപ്പം ബൈക്കില്‍ വന്ന പെണ്‍കുട്ടിയെയാണ് അധ്യാപകനായ കിരണ്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വിവരം സ്‌കൂളിലറിയിച്ചു.

കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി സംഭവം പുറത്ത് പറയാതിരിക്കാന്‍ സ്‌കൂളിലെ അധ്യാപകര്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ പ്രതിയും പ്രധാനാധ്യാപികയും അടക്കം നാല് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version