എല്ലാകാര്യങ്ങള്‍ക്കും ഗൂഗിളിനെ ആശ്രയിക്കുന്നവരാണോ.. എന്നാല്‍ ശ്രദ്ധിക്കൂ; ഈ കാര്യങ്ങള്‍ ഗൂഗിളിനോട് ചോദിച്ചാല്‍ കിട്ടും എട്ടിന്റെ പണി; വലവിരിച്ച് പോലീസ്

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹര്യത്തില്‍ ഗൂഗുളിലേക്ക് കണ്ണും നട്ട് പോലീസ്. ഇനി അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് എല്ലാകാര്യങ്ങള്‍ക്കും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് പകുതിയിലധികം ആളുകളും.

രാജ്യത്ത് നിരവധി ആളുകളാണ് ഈ വര്‍ഷത്തില്‍ തന്നെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ സമീപിക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തപ്പോള്‍, മഹാരാഷ്ട്രാ പോലീസ് എടുത്ത തീരുമാനമാണ് ഇത്തരത്തില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ പോലീസിന് അലേര്‍ട്ട് എത്തുന്ന സംവിധാനം ഒരുക്കുക എന്നത്.

കേരളത്തിലും പ്രമുഖരുള്‍പ്പടെ വമ്പന്മാരും തട്ടിപ്പിനരയായിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ ഒരുപരിധിവരെ ഇത്തരം തട്ടിപ്പുകളും ഹാക്കിഗും നിര്‍ത്താനാകും എന്നാണ് പോലീസിന്റെ വാദം.

Exit mobile version