‘സഖാവെ വയറ് സ്വൽപ്പം കുറയ്ക്കണം’ ബോഡി ഷെയ്മിംഗ് കമന്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

body shaming | Bignewslive

തിരുവനന്തപുരം: ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് താഴെയെത്തിയ ബോഡി ഷെയ്മിംഗ് കമന്റിന് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കാറിൽ ഇരിക്കുന്ന മന്ത്രിയുടെ ചിത്രത്തിന് സഖാവേ വയറ് സ്വൽപ്പം കുറയ്ക്കണമെന്ന കമന്റാണ് ഒരാൾ നൽകിയത്. ഇതിന് മന്ത്രി നൽകിയ മറുപടി ബോഡി ഷെയ്മിങ് വളരെ ഹീനമായ ഒന്ന് എന്നായിരുന്നു.

ഫേസ്ബുക്കിലൂടെ പരിചയം, സൗഹൃദം, പ്രണയം; കാമുകനെ കാണാൻ യുപിയിലെത്തിയ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി! കാമുകൻ അറസ്റ്റിൽ

വയർ കുറയ്ക്കണമെന്ന കമന്റിന് ‘ബോഡി ഷെയ്മിംഗ്’ ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’ എന്ന് മന്ത്രി മറുപടി കമന്റ് കുറിച്ചു. പിന്നാലെ യുവാവ് വിശദീകരണവുമായി രംഗത്തെത്തി. താൻ ഉദ്ദേശിച്ചത് ബോഡി ഷെയ്മിങ് അല്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കണം എന്നാണ് കമന്റ് കുറിച്ചത്.

‘വയറു കുറക്കണം എന്നത് ബേഡി ഷെയിമിംഗായി തോന്നിയെങ്കിൽ ക്ഷമിക്കുക. ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കൾ ആരോഗ്യ കാര്യത്തിൽ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങിനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്റെ കടമ കൂടിയാണ്’. എന്ന് യുവാവ് മന്ത്രിക്ക് മറുപടി നൽകി.

Exit mobile version