പള്ളിയില്‍ പോകും വഴി കാട്ടാനയുടെ ആക്രമണം, ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ദമ്പതികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി ജില്ലയിലെ ആനക്കുളത്താണ് സംഭവം. കുറ്റിപ്പാലയില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.

രാവിലെ 6.30നാണ് സംഭവം. ബൈക്കില്‍ പള്ളിയിലേക്കു പോകുംവഴിയായിരുന്നു ദമ്പതികളെ കാട്ടാന ആക്രമിച്ചത്. അലറിവിളിച്ച് ആന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.

also read: ‘അവര്‍ക്ക് പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെട്ടത്, അവരോട് ക്ഷമ ചോദിക്കുന്നു’: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായ ശേഷം നളിനി

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് മറിഞ്ഞുവീണ് ഇരുവര്‍ക്കും പരുക്കേറ്റു. ബൈക്കിനും കേടുപാടുണ്ടായി. ഇരുവരെയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ട്.

Exit mobile version