നട്ടെല്ല് തകർന്നു ഇരുളിലായി ജീവിതം ; പൊറോട്ടയടിച്ച് ധനസഹായം സമാഹരിച്ച് നാട്ടുകാർ; ഒപ്പം ചേർന്ന് എം എൽ എ യും

പുന്നപ്ര: ജീവിതം നട്ടെല്ലുതകർന്നു കിടക്കയിൽ തളർത്തിയ രാജേഷും കുടുംബത്തിനും കൈത്താങ്ങായി ഭക്ഷ്യ മേള. വാടയ്ക്കലിൽ നടത്തിയ ഭക്ഷ്യമേളയിൽ ആണ് രാജേഷിൻ്റെ കുടുംബത്തിന് കാരുണ്യത്തിന്റെ പ്രവാഹം.

രാജേഷിനെയും ഒരുക്കിയ സാന്ത്വനം കൂട്ടായ്മയിലെ മേളയിൽ നൂറുകണക്കിനാളുകളാണു പങ്കാളികളായത്. എച്ച്. സലാം എം.എൽ.എയും പൊറോട്ടയടിച്ച് ഇവർക്കൊപ്പം ചേർന്നു.

ചേന്നങ്കരി വാണിയപുരയ്ക്കൽ രാജേഷും(37) കുടുംബവും വാടയ്കലിൽ ഒരു വീട്ടിൽ വാടകയ്ക്കാണു താമസം. നിർമാണത്തൊഴിലാളിയായ ഇദ്ദേഹത്തിന് മൂന്നുകൊല്ലംമുൻപ് കെട്ടിടത്തിൽനിന്നുവീണ് നട്ടെല്ലിനു ഗുരുതരപരിക്കേറ്റിരുന്നു.

മൂന്നുവർഷത്തോളമായി രാജേഷിന്റെ ജീവിതം കിടന്ന കിടപ്പിൽ ആണ്. ഇതിനിടെ പാതി വഴിയിൽ നിന്നുപോയ വീടിന്റെ നിർമാണം പൂർത്തീകരിക്കാനാണ് കളർകോട് ഗുരുമന്ദിരം വാർഡിലെ ഒരുപറ്റം യുവജനങ്ങളുടെ കൂട്ടായ്മയായ സാന്ത്വനം ഭക്ഷ്യമേളയൊരുക്കിയത്.

ഈ കൗൺസിലർ രമ്യാ സുർജിത്ത് രക്ഷാധികാരിയും ജെ. രാമചന്ദ്രൻ, കെ. സിനു, ആർ. രാജേഷ്, ജാസ്മിൻ മാർട്ടിൻ, സി.ജെ. യേശുദാസ് എന്നിവർ ഉൾപ്പെട്ട സംഘം വാടയ്ക്കൽ ഗുരുമന്ദിരം ജങ്ഷനുസമീപമാണ് ഭക്ഷ്യമേള നടത്തിയത്. മുൻമന്ത്രി ജി. സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യാരാജ് തുടങ്ങിയവരും മേളയ്ക്കെത്തി.

ഞായറാഴ്ച രാവിലെയാരംഭിച്ച മേള രാത്രിവരെ നീണ്ടു. ചപ്പാത്തി, പൊറോട്ട, നെയ്ച്ചോറ്, ചിക്കൻ, ബീഫ്, വെജിറ്റബിൾ കറികൾ എന്നിവ മേളയിലുണ്ടായിരുന്നു. .

Exit mobile version