ലോകമെങ്ങുമുളള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മ്മിക്കുക എന്നതാണ് വെല്ലുവിളിയെന്നും എല്ലാവരുടെയും പിന്തുണയോടെ അത് വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്നും മുഖ്യമന്ത്രി പുതുവത്സരാശംസകളില്‍ കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക് പ്രവേശിക്കുന്നത്. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മ്മിക്കുക എന്നതാണ് വെല്ലുവിളിയെന്നും എല്ലാവരുടെയും പിന്തുണയോടെ അത് വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്നും മുഖ്യമന്ത്രി പുതുവത്സരാശംസകളില്‍ കൂട്ടിച്ചേര്‍ത്തു.

‘ പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക് പ്രവേശിക്കുന്നത്. തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ഇനിയുളള വെല്ലുവിളി. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ പുനര്‍നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്.

മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും എതിരെ വലിയ വെല്ലുവിളിയുണ്ടായ വര്‍ഷമാണ് കടന്നു പോയത്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുളള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ട്.

ലോകമെങ്ങുമുളള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിക്കുന്നു’. മുഖ്യമന്ത്രി ആശംസിച്ചു.

Exit mobile version