തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തി, നാടുവിട്ട പൂജാരി പിടിയില്‍

gold theft| bignewslive

കാസര്‍ഗോഡ്: കാസര്‍കോട് ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം ചിന്നപ്പള്ളി സ്ട്രീറ്റിലെ എസ് ദീപക്കാണ് പിടിയിലായത്. കാസര്‍ഗോഡ് ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിലെ തിരുവാഭരണങ്ങളാണ് മോഷണം പോയത്.

അഞ്ചരപ്പവന്റെ ആഭരണങ്ങളാണ് പൂജാരി മോഷ്ടിച്ച വില്‍പ്പന നടത്തിയത്. ഇവ പൊലീസ് കണ്ടെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പൂജാരിയായി ഇവിടെ ചുമതലയേറ്റത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ തിരുവാഭരണവുമായി മുങ്ങിയത്.

also read: കാറില്‍ ചാരി നിന്ന ആറുവയസ്സുകാരനെ ചവിട്ടിയ സംഭവം, പ്രതിക്കെതിരെ കടുത്ത നടപടി, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും

തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് ഇയാള്‍ കടന്നത്. ഫോണ്‍ ഓഫാക്കിയാണ് ഇയാള്‍ മുങ്ങിയത്. ഇയാളെ കാണാതായതോടെ ക്ഷേത്ര ഭാരവാഹികള്‍ അന്വേഷണം നടത്തിയിരുന്നു. പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

also read:രണ്ട് വൃക്കകളും തകരാറിൽ; 10 വർഷമായി ചികിത്സയിൽ, ഇനി സഹദിന് ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ വേണം സുമനസുകളുടെ സഹായം

പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ മുന്‍ പൂജാരി ശ്രീധര ഭട്ടിനെ പൂജയ്‌ക്കെത്തിച്ചു. ക്ഷേത്രത്തിലെ ശ്രീകോവില്‍ തുറന്ന് അകത്ത് കയറിയ ശ്രീധര ഭട്ട് ദേവീ വിഗ്രഹത്തില്‍ പുതിയ ആഭരണങ്ങള്‍ ചാര്‍ത്തിയത് കണ്ട് ക്ഷേത്ര ഭാരവാഹികളോട് അന്വേഷിച്ചപ്പോഴാണ് സംശയം തോന്നിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഗ്രഹത്തിലുള്ള ആഭരണങ്ങള് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് തിരുവാഭരണം മോഷ്ടിച്ചതിന് കാരണമെന്ന് ദീപക്ക് പറയുന്നു.

Exit mobile version