കാറില്‍ ചാരി നിന്ന ആറുവയസ്സുകാരനെ ചവിട്ടിയ സംഭവം, പ്രതിക്കെതിരെ കടുത്ത നടപടി, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: കണ്ണൂരില്‍ ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ സി ഷീബയാണ് പ്രതിക്കെതിരായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി.

also read: ബൈക്ക് റോഡിലെ കുഴിയിൽ വീണു, മരണത്തിൽ നിന്ന് കരകയറിയത് തലനാരിഴയ്ക്ക്; കുഴിയടയ്ക്കാൻ നേരിട്ടിറങ്ങി ദമ്പതികൾ, സംഭവം ബംഗളൂരുവിൽ

ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാതിരിക്കാനുളള കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്ന് മുഹമ്മദ് ശിഹ്ഷാദിന് നോട്ടീസ് നല്‍കി. മുഹമ്മദ് ശിഹ്ഷാദ് കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

also read: ഞങ്ങളുടെ ദുരിതം അറിയണം, ജയിലിൽ കൊതുക് വല അത്യാവശ്യം; അടിച്ചുകൊന്ന കൊതുകുകളെ കുപ്പിയിലാക്കി കോടതിയിലെത്തി ഗുണ്ടാത്തലവൻ

ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ നടുവിന് പരുക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version