കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുമായി ചുറ്റിക്കറക്കം; വടകരയില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ആണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

വടകര: കുടുംബ പ്രശ്‌നത്തിന് പരിഹരം കാണാന്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുമായി ചുറ്റിക്കറങ്ങിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിലാണ് കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെ സസ്‌പെന്‍ഡ് ചെയ്തത്.

also read: കുട്ടികള്‍ മത്സരിച്ച് പഠിച്ച് ജയിക്കണം, സ്‌കൂളുകളില്‍ എല്ലാവരെയും ജയിപ്പിക്കുന്ന അവസ്ഥ മാറണമെന്നമെന്ന് എംടി വാസുദേവന്‍ നായര്‍

അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ആണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അബ്ദുല്‍ സമദ് എടച്ചേരി എസ്‌ഐ ആയിരിക്കുമ്പോള്‍ കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനില്‍ എത്തിയ യുവതിയുമായാണ് എസ്‌ഐ ബന്ധം സ്ഥാപിച്ചത്.

പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതായും ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ ഭര്‍ത്താവ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.

ALSO READ: കുട്ടികള്‍ മത്സരിച്ച് പഠിച്ച് ജയിക്കണം, സ്‌കൂളുകളില്‍ എല്ലാവരെയും ജയിപ്പിക്കുന്ന അവസ്ഥ മാറണമെന്നമെന്ന് എംടി വാസുദേവന്‍ നായര്‍

ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി അബ്ദുല്‍ സമദിനെ കല്‍പറ്റയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ അതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവും മക്കളും കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് പരാതി നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. യുവതിയുടെ മക്കള്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.

Exit mobile version