റോഷന് ഇനി എല്ലാം കേള്‍ക്കാം: പുതിയ ശ്രവണ സഹായി കൈമാറി മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായിയും നഷ്ടമായ ബധിര വിദ്യാര്‍ഥി റോഷന് പുതിയ ശ്രവണ സഹായി കൈമാറി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.

കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് മേയറുടെ നേതൃത്വത്തില്‍ റോഷന് പുതിയ ശ്രവണസഹായി ലഭിച്ചത്. നിരവധി പേരാണ് റോഷനെ സഹായിക്കാന്‍ വേണ്ടി നഗരസഭയെ സമീപിച്ചത്. നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കട്ടെ….’. മേയര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന വലിയ പ്രശ്‌നങ്ങള്‍ക്കാണ് അതോടെ അന്ന് പരിഹാരമായത്. എന്നാല്‍, ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ റോഷന്‍ ആകെ പ്രയാസത്തിലായിരുന്നു.

Read Also: ‘വണ്ടിയുടെ കടം തീര്‍ക്കാന്‍ അവസാനത്തെ മോഷണമായിരുന്നു’: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ്

ജഗതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റോഷന്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ശ്രവണ സഹായിയാണ് നഷ്ടപ്പെട്ടത്. പെട്ടന്ന് മറ്റൊന്ന് വാങ്ങി നല്‍കാനുള്ള സാഹചര്യം കുടുംബത്തിന് പ്രയാസമാണെന്നിരിക്കെയാണ് മേയറുടെ ഇടപെടല്‍. ശ്രവണ സഹായി കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്ന് മേയര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Exit mobile version