കുഞ്ഞ് നല്ല ഉറക്കത്തിലാണ്, മേയര്‍ ജോലി ചെയ്യുന്ന തിരക്കിലും! കൈക്കുഞ്ഞുമായി ഫയല്‍ നോക്കുന്ന ആര്യ രാജേന്ദ്രന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ മികച്ച കമന്റുമായി എത്തിയത്.

തിരുവനന്തപുരം: ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. പിഞ്ചുകുഞ്ഞിനെ കൈയ്യിലെടുത്ത് ഫയല്‍ നോക്കുന്ന മേയറുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ മികച്ച കമന്റുമായി എത്തിയത്.


ആര്യയ്ക്കും ബാലുശേരി എം എല്‍ എ സച്ചിന്‍ ദേവിനും മകള്‍ ജനിച്ചത് കഴിഞ്ഞ മാസം പത്തിനാണ്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആര്യ ഔദ്യോഗിക തിരക്കുകളിലേയ്ക്ക് മടങ്ങിയെത്തിയിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴും ആശുപത്രിയില്‍ പ്രവേശിക്കുന്നതു വരെ ഓഫീസിലെത്തി മേയറുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിച്ചിരുന്നതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Exit mobile version