‘മേയറായപ്പോള്‍ ഗീന ചേച്ചി സമ്മാനിച്ചത് നല്ലൊരു ചുരിദാര്‍, എന്റെ ജീവിതസാഹചര്യം നന്നായി അറിയുന്നവരില്‍ ഒരാള്‍’; ആശംസകളുമായി ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: പുതുതായി ജില്ലാ ഗവ. പ്ലീഡര്‍ ആയി ചുമതലയേറ്റ ഗീന കുമാരിക്ക് ആശംസകളുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഏറ്റെടുക്കുന്ന പുതിയ ഉത്തരവാദിത്തത്തില്‍ ചേച്ചിക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ ജീവിത സാഹചര്യം എന്തെന്ന് ഏറ്റവും നന്നായി അറിയുന്ന ഓരാളാണ് ഗീന ചേച്ചിയെന്നും മേയറായി പാര്‍ട്ടി പുതിയ ചുമതല നല്‍കിയപ്പോള്‍ ആദ്യം തന്നത് നല്ലൊരു ചുരിദാറായിരുന്നു എന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ മുന്നില്‍ എത്തുന്ന ഓരോ മനുഷ്യരെയും ഗീന ചേച്ചി കാണുന്നത് കരുതലോടെ വാത്സല്യത്തോടെയും ആണെന്നും, അല്‍പദിവസം മുന്‍പാണ് ഒരു സമരമുഖത്ത് സ്വന്തം തലതല്ലി പൊളിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറയാന്‍ വേണ്ടി കാണാന്‍ വന്നകാര്യം ഗീനചേച്ചി കുറിക്കുന്നതെന്നും മേയര്‍ വിശദീകരിച്ചു.

മേയര്‍ ആര്യ രാജേന്ദ്രന്റെ കുറിപ്പ്:

തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആയി നിയമിതയായ ഗീനചേച്ചിക്ക് ആശംസകള്‍. മേയറായി പാര്‍ട്ടി പുതിയ ചുമതല നല്കിയപ്പോള്‍ ഗീനചേച്ചി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു. ഞാന്‍ കടന്ന്‌പോകുന്ന ജീവിതസാഹചര്യമെന്തെന്ന് അന്നും ഇന്നും നന്നായി അറിയുന്നവരില്‍ ഒരാളാണ് ചേച്ചി. എന്റെ അമ്മയെ പോലെ കരുതലോടെ വാത്സല്യത്തോടെയുള്ള ചേച്ചിയുടെ പിന്തുണ എന്നും എനിക്കൊപ്പം ഉണ്ട്. തന്റെ മുന്നില്‍ എത്തുന്ന ഓരോ മനുഷ്യരെയും ഗീന ചേച്ചി കാണുന്നത് അങ്ങനെ തന്നെ ആണ്. അല്പദിവസം മുന്‍പാണ് ഒരു സമരമുഖത്ത് സ്വന്തം തലതല്ലി പൊളിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറയാന്‍ വേണ്ടി കാണാന്‍ വന്നകാര്യം ഗീനചേച്ചി കുറിക്കുന്നത്. ഇങ്ങനെ എത്ര അനുഭവങ്ങള്‍. ഏറ്റെടുക്കുന്ന പുതിയ ഉത്തരവാദിത്തത്തിലും ചേച്ചിക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Exit mobile version