സങ്കടങ്ങൾ ചേർത്തുവെച്ചാലും പ്രണയമുണ്ടാവുമെന്ന് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയതോടെ; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും ഒന്നാം വിവാഹ വാർഷികം ആഘോഷത്തിൽ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കൃതിയിലെ വരികൾ പങ്കുവെച്ച് ആര്യ രാജേന്ദ്രൻ സച്ചിൻ ദേവിന് ആശംസകൾ നേർന്നു.

‘സാറാമ്മേ…പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.’- ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.

ALSO READ- 68ാം വയസിൽ പ്രണയ സാഫല്യം; മൂന്നാം തവണയും വിവാഹിതനായി അഭിഭാഷകൻ ഹരീഷ് സാൽവെ; ചടങ്ങിനെത്തി അംബാനിയും ലളിത് മോദിയും മിത്തലും

ഒപ്പം, സച്ചിനൊപ്പമുള്ള വിവാഹചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്. ഇരുവർക്കും കുറിപ്പിന് താഴെ ആശംസ നേർന്ന് നിരവധി പേർ കമന്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ നാലിനായിരുന്നു ഇരുവരുടേയും വിവാഹം.

ഈ ഓഗസ്റ്റിൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ് എംഎൽഎ. ബാലുശേരിയിൽ നിന്നാണ് വിജയിച്ച് നിയമസഭയിലെത്തിയത്.

Exit mobile version