പരാതി നൽകിയത് അച്ഛന്റെ വാക്കുകൾ കേട്ട്, അദ്ദേഹം മോശമായി പെരുമാറിയിട്ടില്ല; പരാതി നിഷേധിച്ച് പെൺകുട്ടി! ഒടുവിൽ നിരപരാധിയായ പോലീസുകാരനെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: പോക്‌സോ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന നിരപരാധിയായ പോലീസുകാരനെ കോടതി കുറ്റവിമുക്തനാക്കി. ആലപ്പുഴയിലെ സിവിൽ പോലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ 40കാരനായ എസ്.എസ്.അനൂപിനെയാണ് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അതിവേഗ കോടതി കുറ്റവിമുക്തനാക്കി.

വിതുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നപ്പോൾ അനൂപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി നൽകിയത്. പെൺകുട്ടിക്ക് 18 വയസ്സ് തികയാൻ ഏതാനും ദിവസം മുമ്പാണ് പീഡന ശ്രമമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, സംഭവം വിവാദമായതോടെ പെൺകുട്ടി പരാതി നിഷേധിച്ച് രംഗത്ത് വരികയായിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തി; കണ്ടു, ഇഷ്ടപ്പെട്ടു, മനസുകൾ കൈമാറി! മഹേന്ദ്രനും ദീപയ്ക്കും മാംഗല്യം

തന്റെ അച്ഛൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകുകയായിരുന്നു. ഇതേമൊഴി നേരത്തെ പോലീസിനും പെൺകുട്ടി നൽകിയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താസമിക്കുകയും ഇരുവരും തമ്മിൽ കുടുംബ കോടതിയിൽ കേസ് നടക്കുകയുമായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ അമ്മയെ മർദിച്ചതിന് പിതാവിനെതിരേ വിതുര പോലീസ് കേസ് എടുത്തിരുന്നു.

ഇത് പോലീസുകാരനായ തന്റെ ഇടപെടൽകാരണമാണെന്ന് ധരിച്ചാണ് പെൺകുട്ടിയെ കൊണ്ട് പരാതി കൊടുപ്പിച്ചതെന്ന് അനൂപ് പറയുന്നു. കൂടാതെ പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ കുടുംബ കോടതിയിലുണ്ടായിരുന്ന കേസിനു സഹായകരമായി ഉപയോഗിക്കാനുംകൂടിയാണ് ഈ പരാതിയന്നും അനൂപ് ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയെയും കേസിൽ രണ്ടാം പ്രതിയാക്കിയിരുന്നു.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പരാതിയെത്തുടർന്ന് അനൂപിനെ ആറുമാസം സസ്‌പെൻഡ് ചെയ്യുകയും ആലപ്പുഴയ്ക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തുടർന്ന് കീഴടങ്ങിയപ്പോൾ 14 ദിവസം ജയിൽ വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെയാണ് പെൺകുട്ടിയുടെ മൊഴി എത്തിയത്. ശേഷം കോടതി അനൂപിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

Exit mobile version