കുതിച്ച് പായുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടു, അമ്മയും കൈക്കുഞ്ഞും തെറിച്ച് റോഡില്‍, നടുക്കുന്ന സംഭവം

കടലൂര്‍: കുതിച്ചുപാഞ്ഞ സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണ് അമ്മയും കൈക്കുഞ്ഞും. തമിഴ്‌നാട്ടിലെ കടലൂരിലാണ് നടുക്കുന്ന സംഭവം. യുവതി വീണയുടന്‍ ബസ് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.

തിരക്കുളള റോഡിലൂടെ പോകുകയായിരുന്നു ബസ്. പന്റൂത്തി എന്ന സ്ഥലത്തുനിന്നും കടലൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസിലെ പടികള്‍ക്ക് സമീപം സീറ്റില്‍ കുഞ്ഞിനെയും കൊണ്ടിരിക്കുകയായിരുന്നു യുവതി.

also read: ഈ കടയിലെ ജീവനക്കാരോട് മാന്യമായി പെരുമാറണം, ഇല്ലെങ്കില്‍ പോക്കറ്റ് കാലിയാകും

കടലൂരിനടുത്ത് നെല്ലിക്കുപ്പത്ത് വച്ച് ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി കുഞ്ഞിനെയും കൊണ്ട് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് വീണെങ്കിലും അമ്മയും കുഞ്ഞും പരിക്കേല്‍ക്കാതെ ഭാഗ്യത്തിന് രക്ഷപ്പെട്ടു.

also read: ആഭിചാരം സ്ത്രീളെ ലക്ഷ്യമിട്ട്, ഭര്‍ത്താവിന് അവിഹിതമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂജയ്ക്കായി പണം തട്ടും, പത്തനംതിട്ടയില്‍ പിടിയിലായ മന്ത്രവാദിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

അപകടം നടന്നയുടന്‍ പ്രദേശവാസികളും നാട്ടുകാരും യുവതിയുടെയും കുഞ്ഞിന്റെയും സഹായത്തിനെത്തി. റോഡിന് വശത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.

Exit mobile version