കോട്ടയത്ത് ഭാര്യയുടെ കൈ ഭര്‍ത്താവ് വെട്ടി: യുവാവ് ഒളിവില്‍

കോട്ടയം: കോട്ടയത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈ വിരലുകള്‍ അറ്റു. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇവരുടെ ഭര്‍ത്താവ് പ്രദീപ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ് മഞ്ജു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

പരുക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ അറ്റുപോയ കൈ വിരലുകള്‍ തുന്നി ചേര്‍ക്കാന്‍ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഭര്‍ത്താവ് പ്രദീപ് നടത്തിയ അതിക്രമം അതി ക്രൂരമെന്നാണ് പരുക്കുകള്‍ സൂചിപ്പിക്കുന്നത്. മഞ്ജുവിന്റെ ഇടതു കൈ തണ്ടക്കും മുഖത്തും വെട്ടേറ്റിട്ടുണ്ട്. തലക്ക് പിന്നില്‍ അടിയേറ്റതിന് സമാനമായ പരുക്കുമുണ്ട്.

Exit mobile version